Today: 21 Sep 2024 GMT   Tell Your Friend
Advertisements
യുക്രെയ്നില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് നിരോധനം
Photo #1 - Europe - Otta Nottathil - ukraine_bans_orthodox_church
കീവ്: ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെ നിരോധിക്കാന്‍ യുക്രെയ്നില്‍ നിയമനിര്‍മാണം. റഷ്യയുമായി അടുത്ത ബന്ധമുള്ള സഭയാണിത്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് യുക്രേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കൂട്ടുനിന്നു എന്നാണ് യുക്രെയ്ന്‍ സര്‍ക്കാരിന്റെ ആരോപണം.

പാര്‍ലമെന്റ് സമ്മേളനത്തില്‍ 29നെതിരെ 265 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിലാണ് നിയമം പാസാക്കിയത്. യുൈ്രകനിലെ ക്രിസ്തുമത വിശ്വാസികളിലധികവും ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചുമായി ബന്ധമുള്ള യുക്രേനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍, 2019ല്‍ ഇത് പിളര്‍ന്ന് യുക്രെയ്ന്‍ സ്വതന്ത്ര ഓര്‍ത്തഡോക്സ് ചര്‍ച്ച് നിലവില്‍ വന്നു.

അതേസമയം, അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി മുതല്‍ മോസ്കോയുമായുള്ള തങ്ങളുടെ ബന്ധം വിച്ഛേദിച്ചതായി സഭ അവകാശപ്പെടുന്നു. യുക്രെയ്ന്‍ ഭരണകൂടം ഈ അവകാശവാദത്തെ ചോദ്യം ചെയ്യുകയും സഭയിലെ പുരോഹിതന്മാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു.

യു.ഒ.സിയെ നിരോധിച്ചത് യുക്രെയ്നിന്റെ "ആത്മീയ സ്വാതന്ത്ര്യം" ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി വിശേഷിപ്പിച്ചു. മുഴുവന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കും നേരെയുള്ള ശക്തമായ പ്രഹരമാണിതെന്നും അപലപനീയമായ നീക്കമാണിതെന്നും റഷ്യ പ്രതികരിച്ചു.
- dated 22 Aug 2024


Comments:
Keywords: Europe - Otta Nottathil - ukraine_bans_orthodox_church Europe - Otta Nottathil - ukraine_bans_orthodox_church,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us